തൃശൂർ :ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്.
വീട്ടിൽ വളർത്തുന്ന ആടുകൾക്ക് തീറ്റയായിപുല്ല് പറിക്കുന്നതിനിടെ ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു. ആൾതാമസമില്ലാത്ത വീടിൻ്റെ കാലപ്പഴക്കം ഉള്ള ചുമർ മഴയിൽ നനഞ്ഞ് നിന്നതാണ് അപകടത്തിന് കാരണമായത്. ചെടികൾ വളർന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാനും ആയില്ല.