മലപ്പുറം പാങ്ങിൽ മാതാപിതാക്കൾ ചികിത്സ നിഷേധിച്ച ഒരു വയസുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതിനാലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ച് ഞരമ്പുകളിൽ നീർകെട്ടുണ്ടായെന്നും തുടർന്ന് ഞരമ്പുകൾ പൊട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മഞ്ഞപ്പിത്തത്തിന് മതിയായ ചികിത്സ ലഭിക്കാത്തത് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്.കുഞ്ഞിന് നേരത്തെ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. മഞ്ഞപിത്തം ബാധിച്ചപ്പോൾ കുഞ്ഞിന് വീട്ടിൽ നിന്നുള്ള ചികിത്സയാണ് നൽകിയത്.
കുഞ്ഞിന്റെ മാതാപിതാക്കൾ മോഡേൺ മെഡിസിനെതിരെ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും അക്യുപങ്ചർ ചികിത്സരീതിയെ വ്യാപകമായി പ്രാത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു