കൽപ്പറ്റ: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസിൻറെ പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ് മുഷ്രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ പരിശോധനയിലാണ് സംഭവം.