എറണാകുളം:എറണാകുളം പെരുമ്പാവൂരിൽ പരീക്ഷാ പേടിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ പൊക്കൽ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാൻ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തിചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാർഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണത്തിൽ മറ്റ് അസ്വഭാവികതകൾ ഒന്നുമില്ലെന്നാണ് പെരുമ്പാവൂർ പൊലീസ് പറയുന്നത്.