പയമ്പ്ര:ലഹരിക്കെതിരെ യോഗ "എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, ആർ. ജി. എസ്. കെ യുടെ യോഗ പരിശീലന പരിപാടി തുടങ്ങി. പൊയിൽ താഴത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സദ്ഭാവനാ കേന്ദ്രമാണ് ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗ ആരംഭിച്ചത്.
ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ഡോ. ശ്രീൻഷാ ശ്രീനിവാസൻനിർവഹിച്ചു. പരിശീലനം ഒരു മാസം നീണ്ടു നിൽക്കും. മടവൂർ പഞ്ചായത്ത് അംഗം സി. പി. അസീസ്, റിട്ട. സബ്. ഇൻസ്‌പെക്ടർ ജയരാജൻ. ടി. എന്നിവർ മുഖ്യാതി ഥി കളായി. മുൻ വാർഡ് അംഗം, കെ. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.
പരിശീലകൻ അതുൽ രാജ്. കെ. ക്ലാസ്സ് എടുത്ത് പരിശീലനം നൽകി. കോർഡിനേറ്റർ അജേഷ് പൊയിൽ താഴം, കെ. കനകരാജൻ, സി. കെ. ഗിരീഷ് കുമാർ, വിഷ്ണു പൊന്നമംഗലത്ത്, വിഷ്ണു എം. എം. എന്നിവർ സംസാരിച്ചു.