വടകര: വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്. ഗതാഗതകുരുക്ക് കാരണം യാത്രക്കാർ വലയുകയാണ്. അതിനാൽ ജൂലൈ നാലിന് പണിമുടക്ക് നടത്താൻ തീരുമാനിച്ച് വടകരയിലെ സ്വകാര്യ ബസ് തൊഴിലാളികൾ .
താലൂക്കിലെ റോഡുകളുടെ ശോചനീയാവസ്ഥയും വടകര നഗരത്തിലെ ഗതാഗതകുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച താലൂക്കിൽ സൂചനാ പണിമുടക്ക് നടത്താൻ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതി തീരുമാനിച്ചു.
ദേശീയ പാതയിലെ സർവ്വീസ് റോഡിന്റെയും വടകര-കുറ്റ്യാടി റൂട്ടിലെ നാദാപുരം, കല്ലാച്ചി ഭാഗങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥയും കാരണമുണ്ടാകുന്ന ഗതാഗത കുരുക്കും വടകര ടൗണിലെ ഗതാഗത കുരുക്കും കാരണം ദിവസവും മണിക്കൂറുകളോളം വൈകിയാണ് പല ബസുകളും സർവ്വീസ് നടത്തുന്നത്.
മാത്രമല്ല ഇന്നലെ വടകരയിൽ ഏതാനും ബസുകൾ സർവ്വീസ് നിർത്തിവെക്കുകയും ചെയ്‌തിരുന്നു. പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് സർവ്വീസ് നടത്തുന്ന തലശ്ശേരി, നാദാപുരം ഭാഗങ്ങളിലേക്കുള്ള ബസുകളാണ് ഓട്ടം നിർത്തിയത്. ഇതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി.
ദേശീയപാതയിലെ സർവ്വീസ് റോഡ് മഴയിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായതും ഗതാഗതകുരുക്കിന് പ്രധാന കാരണമാണ് യോഗത്തിൽ എ.സതീശൻ, ഇ പ്രദീപ് കുമാർ, എം ബാലകൃഷ്ണൻ, വി.കെ ബാബു, അഡ്വ.ഇ നാരായണൻ നായർ, മടപ്പള്ളി മോഹനൻ, വിനോദ് ചെറിയത്ത്, പി സജീവ് കുമാർ, മജീദ് എന്നിവർ സംസാരിച്ചു.