തിരുവമ്പാടി:സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കേണ്ട കമ്മീഷനെ നിയമിക്കേണ്ട സമയം ഒരു വർഷം കഴിഞ്ഞിട്ടും കമ്മീഷനെ നിയമിക്കുവാനോ, പരിഷ്കരണ നടപടികൾ ആരംഭിക്കുവാനോ ഇടതുപക്ഷ സർക്കാർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ കരിദിനമാചരിക്കുന്ന തിൻ്റെ ഭാഗമായി തിരുവമ്പാടി സബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും ധർണയും കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
പെൻഷൻകാർക്ക് ന്യായമായും ലഭിക്കേണ്ട ആനുകുല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല സമീപകാലത്തൊന്നും ലഭിക്കുവാനുള്ള സാധ്യത പോലും കാണുന്നില്ല. അതിൻ്റെ ഉത്തമ ഉദാഹരണമാണ് ശബള - പെൻഷൻ പരിഷ്കരണം നടത്തുന്നതിന് മുന്നോടിയായുള്ള ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിന് ഒരു വർഷം കഴിഞ്ഞിട്ടും തയ്യാറാകാത്തതെന്ന് ഉൽഘാടനം ചെയ്യവേ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ പറഞ്ഞു. കെ.എസ്.എസ്.പി എ തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ജോൺസൺ പുത്തൂർ അധ്യക്ഷം വഹിച്ചു.
അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സുന്ദരൻ എ പ്രണവം, കെ.ഐ.ലെയ്സമ്മ, ഇ.കെ. രാമചന്ദ്രൻ, കെ.മോഹൻദാസ്, അനിൽകുമാർ പൈക്കാട്ട്, കെ.കെ. അബ്ദുൾ ബഷീർ, ജോയ് ജോസഫ്, റോബർട്ട് ജോർജ്, ഇ.കെ. സുലൈമാൻ, ഗീത തോമസ്, ജോർജ് കുരുത്തോല, കെ.എസ്. ഷാജു, കെ.സി. തങ്കച്ചൻ, പി.വി. ജോസഫ്, ദേവസ്യ ചൊള്ളാമഠം, കെ.ടി.ത്രേസ്യ, കെ.ജെ. ആൻ്റണി, ടെസിമോൾ, ബെന്നി മനത്താനത്ത്, സി.കെ. ദേവസ്യ, ലയോണി മൈക്കിൾ, ജോസഫ് തോമസ്, കെ.എം. റസിയ എന്നിവർ സംസാരിച്ചു.