കൊടുവള്ളി :കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം ഒരു വർഷം കഴിഞ്ഞിട്ടും പെൻഷൻ പരിഷ്കരണ നടപടികൾ സ്വീകരിക്കാത്ത സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്ക് മുമ്പിലും ജൂലൈ 1കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി ട്രഷറിക്ക് മുമ്പിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടന്നു.നിയോജക മണ്ഡലം പ്രസിഡന്റ് യു അബ്ദുൽബഷീർ മാസ്റ്റർ ടെ അധ്യക്ഷതയിൽ സംസ്ഥാന നിർവഹണ സമിതി അംഗം സി. മാധവൻമസ്റ്റർ ഉത്ഘാടനം ചെയ്തു. സി. ശ്രീധരൻ മാസ്റ്റർ, പി പി. ജനാർദ്ദനൻ, പി. മോഹൻദാസ്, എ. ഇസ്മായിൽ, സി. രാധാകൃഷ്ണൻ, പി. വിശാലക്ഷി അമ്മ, സി. യശോദ, സി. കെ അനിൽകുമാർ, എം പി ബാലകൃഷ്ണൻ, കെ. കെ. അലി, എം എൻ, ഗോപാലൻകുട്ടി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി യു കെ മുഹമ്മദ്‌അബ്ദുറഹിമാൻ സ്വാഗതവും, വനിതാ ഫോറം കൺവീനർ സി ഗിരിജ നന്ദിയും പറഞ്ഞു.