നടുവണ്ണൂർ :രാജ്യമെമ്പാടും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുവണ്ണൂർ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തെരുവത്ത് കടവ് എ എം യു പി സ്കൂളിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ എ കെ രാജീഷ് മാഷ് വൃക്ഷത്തൈ നട്ട് ഉൽഘാടനം നിർവഹിച്ചു.
ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് ബാബു,സെക്രട്ടറി ചെട്ടിയൂർ രവീന്ദ്രനാഥ്, വൈസ് പ്രസി. രാധാകൃഷ്ണൻ പി, ഡയറക്ടർമാരായ ബാലകൃഷ്ണൻ എടയാടി, ദേവദാസ്, രമേശൻ എന്നിവർ പങ്കെടുത്തു.