നാദാപുരം: എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു സ്‌കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു .
ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് നേരെ പോയി വീണത് താർജീപ്പിന്റെ മുൻപിലേക്കാണ് . ജീപ്പ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . നിസാരമായി പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടി .