തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി. ഗവർണർ രാജേന്ദ്ര അർലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിൽ ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.രാജ്ഭവൻ നൽകിയ പൊലീസുകാരുടെ പട്ടിക പ്രകാരം രാജ്ഭവൻ സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ച തീരുമാനം ഇറങ്ങി ഒരു മണിക്കൂറിനുള്ളിൽ സർക്കാർ ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. ഈ തീരുമാനത്തിൽ ഗവർണർക്ക് കടുത്ത നീരസമുണ്ട്. പുതിയ പൊലീസ് മേധാവിയെ ഗവർണർ ഈ നീരസം അറിയിച്ചെന്നാണ് വിവരം.