കട്ടിപ്പാറ :കട്ടിപ്പാറ നസ്രത്ത് എൽ പി സ്കൂളില്‍ അക്ഷര വെളിച്ചം പകർന്ന് ദീപിക ഭാഷാ പദ്ധതിക്ക് തുടക്കമായി. സ്കൂൾ മാനേജറും ദീപിക പ്രസ് ക്ലബ് ഫൊറോന ഡയറക്ടറുമായ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ് സ്വാഗതം ആശംസിച്ചു.
DFC ഫൊറോന പ്രസിഡൻ്റ് ജോസ് തുരുത്തിമറ്റം ദീപിക പത്രത്തെയും വിജ്ഞാന വാരികയായ കുട്ടികളുടെ ദീപികയെയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ദീപിക ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് വായിച്ച് വളരാനും അറിവ് നേടി വിജയങ്ങൾ കരസ്ഥമാക്കുവാനുമായി അഞ്ച് ദീപിക പത്രവും കുട്ടികളുടെ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന പത്ത് കുട്ടികളുടെ ദീപികയും ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭ്യമാകുന്ന പരിപാടിക്കും ഇന്ന് സ്കൂളിൽ തുടക്കം കുറിച്ചു. ദീപിക ഏരിയ മാനേജർ ഷാജി ജോസ്, ദീപിക പത്ര ഏജൻ്റ് കുഞ്ഞു മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ ദീപിക പ്രണ്ട്സ് ക്ലബ് സെക്രട്ടറി ജോസ് കൊച്ചോലിക്കൽ, സ്കൂൾ DCL കോർഡിനേറ്റർ ആഷ്ന റോസ് , പി ടി എ പ്രസിഡൻ്റ് ഷാഹിം ഹാജി എന്നിവർ , നല്ല തലമുറയെ വാർത്തെടുത്ത ദീപിക വരും തലമുറയ്ക്കും വിജ്ഞാനം പകർന്നു നൽകട്ടെ എന്ന് ആശംസിച്ചു. സീനിയർ അസിസ്റ്റൻ്റ് ബിന്ദു കെ എസിൻ്റെ നന്ദിയോടെ യോഗം അവസാനിച്ചു. അധ്യാപകരായ ജിതിൻ സി, ബുഷ്റ സി, അമൽ വിനോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.