ന്യൂഡൽഹി: ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി സേവനദാതാക്കൾക്ക് തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാൻ റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകി.
നേരത്തെ ഇത് ഒന്നര മടങ്ങായിരുന്നു. അതേസമയം, തിരക്കില്ലാത്ത സമയങ്ങളിൽ നിരക്ക് അടിസ്ഥാന നിരക്കിന്റെ 50 ശതമാനമായിരിക്കണം.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. മൂന്ന് മാസത്തിനുള്ളിൽ പുതുക്കിയ മാർഗനിർദേശങ്ങൾ നടപ്പാക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം.