പുതുപ്പാടി: മൈലള്ളാംപാറ സെന്റ് ജോസഫ്‌സ് യു.പി സ്കൂളിലെ 2025 - 2026 അധ്യയന വർഷത്തെ പി റ്റിഎ ജനറൽ ബോഡി യോഗം മോട്ടിവേഷണൽ സ്പീക്കറും കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ അധ്യാപകനുമായ ബർണാഡ് ജോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി റ്റി എ പ്രസിഡണ്ട് കെ ടി അഷ്റഫ് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ബിന്നു റോസ് ജയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ ബോഡി യോഗത്തോടനുബന്‌ധിച്ച് "മൂല്യബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് " എന്ന വിഷയത്തിൽ ബർണാഡ് ജോസ് ക്ലാസെടുത്തു. യോഗത്തിൽ വച്ച് 2024 - 25 വർഷത്തെ യു.എസ്.എസ് വിജയികൾക്കും, അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കും ഉള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
യോഗത്തിൽ പി റ്റി എ പ്രസിഡണ്ട് കെ.ടി അഷ്റഫ്, എം പി റ്റി എ ചെയർപേഴ്സൺ സുഹ്റാബി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ രാജേഷ് ചാക്കോ സ്വാഗതവും ഡയസ്സ് ജോസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ ടി അഷ്റഫ് (പിറ്റിഎ പ്രസിഡണ്ട് ) അലി (വൈസ് പ്രസിഡണ്ട് ), സുഹ്റാബി ( എംപിറ്റിഎ ചെയർപേഴ്സൺ)... പ്രിൻസി ജോസ്.(വൈസ് ചെയർ പേഴ്സൺ) എന്നിവരെ യോഗം തിരഞ്ഞെടുത്തു