തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 72,400 രൂപയായി. ഗ്രാമിന് ഇന്ന് 55 രൂപയും കുറഞ്ഞു.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9050 രൂപയായി.
ജൂൺ 13ന് ഏപ്രിൽ 22ലെ റെക്കോർഡ് സ്വർണവില ഭേദിച്ചിരുന്നു. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോർഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വർധിച്ച് സ്വർണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.