തിരുവനന്തപുരം :ജീവിതം മുഴുവൻ പോരാട്ടമാക്കിയ വി എസ് രോഗങ്ങളോടും പൊരുതി മുന്നേറുന്നു. വി എസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു . ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി.എസ്. സ്വയം ശ്വസിച്ചു തുടങ്ങിയതായും അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി.കെ. ശശിധരൻ സമൂഹമാധ്യമത്തിൽ കുറിച്ചു. വെന്റിലേറ്ററിന്റെ സഹായം ഇപ്പോൾ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.