മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. സി. സി ജനറൽ :സെക്രട്ടറിബിനു തോമസ് ഉത്ഘാടന കർമം നിർവഹിച്ചു.കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട ഭാഗം തകർന്ന് ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം ഏറ്റവും ദുഃഖകരവും പ്രതിഷേധാർഹവും ആണ്.ഈ ദുരന്തത്തിന് വഴിവെച്ചത് ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിരുത്തരവാദിത്യാപരമായ സമീപനമാണ്.ഇത് സംസ്ഥാനആരോഗ്യ രംഗത്തെ ഗുരുതരമായ പ്രതിസന്ധിയും ഭരണ പരമായ അനാസ്ഥയും തുറന്നു കാട്ടുന്നു എന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മോഹൻ ദാസ് കോട്ടകൊല്ലി, എം.ഒ. ദേവസ്യ, ഫൈസൽ പാപ്പിന, ഷിജു ഘോപാൽ, സുന്ദർ രാജ് എടപ്പെട്ടി, k. പത്മനാഭൻ, രവീന്ദ്രൻ മാണ്ടാട്, സജി മണ്ഡലത്തിൽ, ഉഷ തമ്പി, ശാന്തമ്മ തോമസ്, പ്രസന്ന, വിനായകൻ, നിഷീദ്, ബഷീർ മടക്കി, ഷൈജു, വേണുഗോപാൽ, അനീഷ് കാര്യമ്പാടി, തോമാച്ചൻ പറളി കുന്ന്, അന്ത്രു, ദാമോദരൻ എന്നിവർ സംസാരിച്ചു,