ജിദ്ദ:ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടൻ അജയൻ (51) ജിദ്ദയിൽ മരിച്ചു. ചികിത്സക്കിടെ സൗദി ജർമൻ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്.
15 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദ അൽ സലാമയിൽ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: കുഞ്ഞിക്കീരൻ, ഭാര്യ: സരിത, മക്കൾ: ഗോകുൽ, ആർദ്ര, അനാമിക.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.