കാക്കൂർ: ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം.. പൂച്ചോളി റോഡിൽ മരുതാട് ഗ്രാമ സേവാ സമിതി ഓഫീസിനു സമീപമായിരുന്നു അപകടം. ക്വാറി വേസ്റ്റുമായി വന്ന ടിപ്പർലോറി റോഡിൻ്റെ അരിക് ഇടിഞ്ഞ് തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കാക്കൂർ 9/5 ൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം
അപകടത്തിൽ മുക്കം സ്വദേശിയായ ഡ്രൈവർ ടി. നാസർ പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു. മഴ പെയ്ത് മണ്ണ് കുതിർന്ന് കിടന്നതും വാഹനത്തിൻ്റെ ഭാരവുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. വാർഡ് മെമ്പർമാരായ സിനി സൈജൻ, കെ.സത്യഭാമ എന്നിവർ അപകട സ്ഥലം സന്ദർശിച്ചു