ജിദ്ദ:ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽകുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി (49) ജിദ്ദയിൽ നിര്യാതനായി ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ചികിത്സക്കിടെയാണ് മരണം.
മാൻപവർ കമ്പനിയുടെ കീഴിൽ കിങ് ഫൈസൽ ആശുപത്രിയിൽ ജോലിചെയ്തുവരികയായിരുന്നു.
ഭാര്യ: നൂർജഹാൻ, മക്കൾ: അജ്മൽ, അൻസില