വയനാട് സ്വദേശിയെ ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ഇസ്രായേൽ ജെറുസലേമിൽ മേവസരാത്ത് സീയോ നിലാണ് സുൽത്താൻബത്തേരി കോളിയാടി സ്വദേ ശി ജിനേഷ് പി സുകുമാരൻ [38] നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്‌തുവെന്നാണ് വിവരം. കുറച്ചു മാസങ്ങളായി ഇയാൾ കെയർ ഗീവർ ആയി ജോലി ചെയ്‌തുവരികയായിരുന്ന വീട്ടിലെ വയോധികയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാ ണ് ജിനേഷിനെ കണ്ടെത്തിയത്.