ചമൽ: കഥകൾ പറഞ്ഞ് കഥയായി ജീവിച്ചു കഥാവശേഷനായ ബേപ്പൂർ സുൽത്താന്റെ ഓർമകളിൽ ചമൽ ഗവൺമെന്റ് എൽ പി സ്കൂൾ. ശ്രീനേഷ് സ്മാരക ഗ്രന്ഥശാലയും സ്കൂളും പരസ്പരം സഹകരിച്ചു കൊണ്ടാണ് ബഷീർ ദിനം ആചരിച്ചത്. അബ്ബാസ് അലി പി സി പാലം നിർവഹിച്ച ബഷീർ സാഹിത്യ സഞ്ചാരം കുട്ടികൾക്ക് പുതിയ വെളിച്ചം പകർന്നു.
ബഷീറിന്റെ സർഗ്ഗവൃക്ഷം, ബഷീർ പുസ്തക പ്രദർശനം, രംഗാവിഷ്കാരം,
പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.
ലൈബ്രറി കമ്മിറ്റി വൈസ് പ്രസിഡണ്ട് എ ടി ബാലൻ അധ്യക്ഷനായി.
അധ്യാപിക ശ്രീജ എം നായർ അനുശോചന സന്ദേശം വായിച്ചു.
ഹെഡ് മാസ്റ്റർ ബഷീർ കൈപ്പാട്ട്, എം എ അബ്ദുൽ ഖാദർ സംസാരിച്ചു. എൻ പി കുഞ്ഞാലിക്കുട്ടി സ്വാഗതവും അബ്ദുറഹിമാൻ ടി കെ നന്ദിയും പറഞ്ഞു.