നൂറാംതോട്: ക്ലാസ് റൂം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും നൂറാംതോട് എം എൽ പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾക്ക് തുടക്കം കുറിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, ഓഡിയോ വീഡിയോ സാമഗ്രികൾ എന്നിവ ഉപയോഗിച്ച് പഠനത്തിന് കൂടുതൽ ആകർഷകവും പ്രവർത്തനപരവും സമകാലീനവുമായ വിദ്യാഭ്യാസം നൽകുകയാണ് ഇതിലൂടെ രക്ഷപ്പെടുന്നത്.
ഒന്നാം ഘട്ടത്തിൽ ഒന്നാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലും പ്രസ്തുത പദ്ധതിക്ക് തുടക്കമായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ വനജ വിജയൻ അധ്യക്ഷനായി. പി ടി എ പ്രസിഡണ്ട് റിയാന സുബൈർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ റോസിലി മാത്യു, മാനേജർ കെ അബ്ദുല്ല, മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി കെ എം ബഷീർ, റസീന വി യു, ബിൻസി എൻ പി, സി മുഹമ്മദ്, റൈഷ പി പി, എന്നിവർ സംസാരിച്ചു. പി ടി എ ഭാരവാഹികളും, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളും, രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ എ അബ്ദുൽ നാസർ, സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ഫാത്തിമത്തു നജുമു നന്ദിയും പറഞ്ഞു