കോഴിക്കോട് : വിദ്യാർഥിനികൾ ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നരിക്കുനി കൊട്ടയോട്ടുതാഴം സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുൽ കരീം (41)നെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ വിട്ടിൽനിന്ന് സ്കൂളിലേക്ക് പോവു കയായിരുന്ന രണ്ട് വിദ്യാർഥിനികളെ ബസിൽ വച്ച് യാത്രക്കാരനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ കയറിപ്പി ടിക്കുകയായിരുന്നു.കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ, സബ്ഇൻസ്പെക്ടർ നിധിൻ, എസ്.സി.പി .ഒ വിപിൻ എന്നിവർ ചേർന്ന് പ്രതിയുടെ വീട്ടിൽനിന്ന് കസ്റ്റഡിയി ലെടുക്കുകയായിരുന്നു.
പ്രതിക്കെതിരേ 2019ൽ കൊ ടുവള്ളി പൊലിസ് സ്റ്റേഷനിൽ മറ്റൊരു പോക്സോ കേസ് നില വിലുണ്ട്