പുതുപ്പാടി - കോട്ടയത്തെ മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യം ഉയർത്തി പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് ഈങ്ങാപ്പുഴയിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു.സംസ്ഥാനത്തൊട്ടാകെ യൂത്ത് ലീഗ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഫി വളഞ്ഞ പാറ ഉൽഘാടനം ചെയ്തു.പ്രക്ഷോഭത്തിന് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ, മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, കെ.ടി ഷമീർ, , പി.കെ നംഷീദ്, കെ.സി ശിഹാബ്, ഹർഷാദ് മലപുറം,വി.കെ ഷംനാദ് ,സിറാജ് മാങ്ങാപ്പൊയിൽ, ടി.ഡി അബ്ദുറഹിമാൻ, മഹറലി കാവുംപുറം
യഹ്ക്കൂബ്, തൻസീർ, സി.പി സിദ്ധീഖ്, ശുഹൈബ്, ഫുഹാദ്, അസ്നിൽ എൻ.പി, അജ്നാസ്, ആഷിഖ്, എന്നിവർ നേതൃത്വം നൽകി