കോഴിക്കോട്:മസ്കറ്റ് - കോഴിക്കോട് സലാം എയർ ഈ മാസം പതിമൂന്ന് വരെയുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുകൾ വരുന്നത് ഒമാൻ പ്രവാസികൾക്ക് വലിയ ആശങ്കയാണ് നൽകുന്നത്.
മസ്കറ്റ് - കോഴിക്കോട് സെക്ടറിൽ യാത്ര നടത്തുന്ന ഒമാന്റെ ബജറ്റ് എയർ ലൈൻസായ സലാം എയർ നേരത്തെ സലാല - കോഴിക്കോട് സെക്ടറിൽ മാത്രമായിരുന്നു സർവീസ് നടത്തിയിരുന്നത്. പിന്നീട് മസ്കറ്റ് - കോഴിക്കോട് സെക്ടർ ആരംഭിച്ചു. നിലവിൽ ഈ മാസം പതിമൂന്നാം തിയ്യതി വരെയുള്ള സർവീസുകൾ ആണ് റദ്ദാക്കിയതെങ്കിൽ, തുടർന്നും സർവീസ് റദ്ദാക്കലുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാരും ട്രാവൽ ഏജൻസികളും. എയർ ക്രാഫ്റ്റ് ലഭ്യമാല്ലാത്തതും, യാത്രക്കാരുടെ കുറവുമായിരിക്കാം സർവീസ് റദ്ദാക്കലിന് കാരണമെന്നാണ് ട്രാവൽസ് ഏജൻസികൾ പറയുന്നത്
വീണ്ടും ബുക്ക് ചെയ്യാനോ മറ്റുവവിരങ്ങൾക്കോ SalamAir.com എന്നവെബ് സൈറ്റ് വഴിയോ +968 24272222 എന്ന നമ്പറിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കേരള സെക്ടറിലേക്ക് ഒമാന്റെ ബജറ്റ് വിമാന കമ്പനിയാണ് സലാംഎയർ. ഒമാനിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവിസ് റദ്ദാക്കിയത് സാധാരണക്കാരായ പ്രവാസികളെ ബാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കും കൃത്യനിഷ്‌ഠതയുമെല്ലാം സാധാരണകാരായ യത്രക്കാരെ സലാം എയറിലേക് ആകർഷിക്കുന്നതാണ്.