കോഴിക്കോട്: 1989ൽ വെള്ളയിൽ കടപ്പുറത്തുവെച്ച് കൊലപാതകം നടത്തിയെന്ന മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ സത്യമാകാമെന്ന് റിട്ട.എസ്പി സുഭാഷ് ബാബു. താൻ നടക്കാവ് സിഐ ആയിരുന്ന കാലത്താണ് കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളമാണ് അന്വേഷണം നടത്തിയത്.
എന്നാൽ മരിച്ചയാളുടയെയും കൊലപ്പെടുത്തിയയാളുടെയും വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും സുഭാഷ് ബാബു പറഞ്ഞു. മണ്ണിൽ തലപൂഴ്ത്തിയാണ് കൊലപാതകം നടത്തിയതെന്ന മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ സുഭാഷ് ബാബു ശരിവെക്കുന്നുണ്ട്. വായ മൂടിയാണ് കൊലപാതകം നടത്തിയത് എന്നും മൂക്കിൽ മണ്ണുണ്ടായിരുന്നുവെന്നും അന്നത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.