ഈങ്ങാപ്പുഴ: പുതുപ്പാടി ലയൺസ് ക്ലബിൻ്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡണ്ട് യോജി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ഡിസ്ട്രിക്റ്റ് ഗവർണർ വിനീഷ് വിദ്യാധരൻ ഉത്ഘാടനം ചെയ്തു.
ലയൺസ് മുൻ ഗവർണർ അഡ്വ. വർഗീസ് സൈമൺ മുഖ്യ പ്രഭാഷണം നടത്തി. റീജയൺ ചെയർപേഴ്സൺ മോഹൻ ദാസ്, സോൺ ചെയർപേഴ്സൺ ഷീലാ പോൾ, അഡ്വ. ജെയ്സൺ മാത്യു, ബെന്നി കണ്ടവത്ത്, എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
മാത്യു ചെമ്പോട്ടിക്കൽ (പ്രസിഡണ്ട്), വിനോദ് കിഴക്കയിൽ (സെക്രട്ടറി), ജോസ് മാതാപ്പാറ (ട്രഷറർ ).