അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയർന്നതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.നിലവിൽ ഡാമിന്റെ സ്പിൽവെ ഷട്ടറുകൾ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടർന്ന് ജലനിരപ്പ് 771.00 മീറ്ററിൽ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവിൽ ഷട്ടർ കൂടുതൽ ഉയർത്തി അധിക ജലം തുറന്നുവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു