കോന്നി: കോന്നി പയ്യനാമൺ ചെങ്കുളം ക്വാറിയിൽ ഉണ്ടായ അപകടത്തിൽപെട്ട രണ്ടാമത്തെയാളുടെയും മൃതദേഹവും കണ്ടെത്തി. ജെ.സി.ബി ഓപറേറ്റർ ഝാർഖണ്ഡ് സ്വദേശി അജയ് കുമാർ റേയുടെ (48) മൃതദേഹമാണ് ചൊവ്വാഴ്ച 8.45 ഓടെ കണ്ടെത്തിയത്. ആലപ്പുഴ തോട്ടപ്പള്ളയിൽ നിന്നെത്തിച്ച ലോങ് ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ജെ.സി.ബി യുടെ കാബിനിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.