ബത്തേരി:മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിലായി
പൊൻകുഴിയിൽ എക്സൈസിന്റെ വാഹന പരിശോധനയിലാണ് മുക്കം വലിയപറമ്പ് സ്വദേശി തടത്തിൽ വീട്ടിൽ എ. കെ ഹഫ്സൽ പിടിയിലായത്. ഇയാളിൽ നിന്നും 131.925 gm മെത്താഫിറ്റമിനും, 460 ഗ്രാം കഞ്ചാവും പിടികൂടി. സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘ മാണ് പ്രതിയെ പിടികൂടിയത്.