ബാലുശ്ശേരി :ചൊവ്വാഴ്ച രാവിലെ മുതൽ ബാലുശ്ശേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.കുട്ടൻ പിലാവിൽ മീത്തൽ ലക്ഷ്മി ( 67 )
വീട്ടിൽ നിന്നും കാണാതായത്.
ബന്ധുക്കൾ പോലീസിൽ പരാതി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. തുടർന്നുള്ള അന്വേഷണത്തിൽ ബുധനാഴ്ച (ഇന്ന്) രാവിലെ 8 മണിയോടെ ബാലുശ്ശേരി കോട്ടയിൽ പാലത്തിൽ നിന്നും 400 മീറ്റർ അകലെ ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.