കുന്ദമംഗലം :ദേശീയ സ്കിൽഡേ ആഘോഷത്തോടനുബന്ധിച്ച് ഈ മാസം 15ന് മർകസ് ഐ ടി ഐ യിൽ വെച്ച് നടക്കുന്ന വിവിധ പരിപാടികളുടെ നടത്തിപ്പിന് 101 അംഗ സ്വാഗത സംഘം രൂപവത്ക്കരിച്ചു. രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും,ജോൺ ബ്രിട്ടാസ് എം പി , അഡ്വ. പി.ടി.എ റഹീം എം.എൽ.എ ,സി.പി.എം ജില്ലാ സെക്രട്ടറി എം മെഹബൂബ്,യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് , ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ , സി.പി.ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ , ,ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുക്കും. ഈ വർഷം ഐ.ടി.ഐ യിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ജോബ് ഓഫർ ലെറ്ററും കഴിഞ്ഞ വർഷങ്ങളിൽ പഠനം പൂർത്തിയാക്കി സംരംഭകരായവരെ ആദരിക്കലും ചടങ്ങിൽ നടക്കും.
സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ് ഘാടനം ചെയ്തു. വി.എം അബ്ദുൾ റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു.അക്ബർ ബാദുഷ സഖാഫി ,സി യൂസ്ഫ് ഹാജി, ഉനൈസ് മുഹമ്മദ്, , അഡ്വ. മുഹമ്മദ് ഷരീഫ്, കിഴക്കോത്ത് അബൂബക്കർ ഹാജി , അഷ്റഫ് കാരന്തൂർ, മഹ്മൂദ്, ജൗഹർ കുന്ദ മംഗലം,,സജീവ് കുമാർ , അബ്ദുൾ അസീസ് സഖാഫി, സംസാരിച്ചു . പ്രിൻസിപ്പൾ എൻ.മുഹമ്മദലി സ്വാഗതവും സി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികൾ .
പി യൂസുഫ് ഹാജി ( ചെയർമാൻ )
എൻ.മുഹമ്മദലി,വി.എം അബ്ദുൾ റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി , ബഷീർ ഹാജി വെള്ളി പറമ്പ്( വൈസ്. ചെയർ )
സി.കെ മുഹമ്മദ് (ജന കൺ)
ഉമർ നവാസ് ഹാജി, സിദ്ദീഖ് ഹാജി , അബ്ദുൾ അസീസ് സഖാഫി , വി കെ ഇറാഷ് (ജോ കൺ )
അഷ്റഫ് കാരന്തൂർ (ട്രഷറർ)
ജൗഹർ കുന്ദ മംഗലം (കോ-ഓർഡിനേറ്റർ)