ബത്തേരി ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്.ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയാണ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.
കഴിഞ്ഞ രണ്ടാഴ്ച അടുത്തായി പനി ബാധിതനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇവർ ആശുപത്രിയിൽ പോയത്. ഇതാണ് രോഗം മൂർഛിക്കാൻ കാരണമായത്.