അത്തോളി ടൗണിനടത്ത് മെയിന്‍ റോഡില്‍ കുനിയില്‍ക്കടവ് ജംക്ഷന് സമീപത്ത് ഒഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.ഇന്ന് വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹം. ഏതാനും ദിവസങ്ങള്‍ പഴക്കമുള്ള നിയിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. പോലീസ് പരിശോധന നടത്തി വരികയുമാണ്.