സര്‍വ്വകലാശാലകള്‍ കാവി വല്‍ക്കരിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് പഠിപ്പു മുടക്ക് സമരം നടത്തും. കഴിഞ്ഞദിവസം സര്‍വകലാശാലകളില്‍ നടന്ന പ്രതിഷേധത്തില്‍ 30 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക് സമരം. ഇതിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടത്തുന്ന എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം, സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളസര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മോഹനന്‍ കുന്നുമ്മല്‍ ഉള്‍പ്പെടെയുള്ള യോഗ്യത ഇല്ലാത്ത ആളുകള്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ സ്ഥാനത്തുനിന്ന്
രാജിവെക്കുന്നത് വരെ പ്രതിഷേധം ശക്തമായി തുടരാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.