വെങ്ങളം: ദേശീയപാതയില്‍ വെങ്ങളത്ത് സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന ദീര്‍ഘദൂര ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
വെങ്ങളം യു.പി സ്‌കൂളിന് സമീപത്തുള്ള പാലത്തിന്റെ കൈവരിയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുന്‍ഭാഗം പാലത്തിന്റെ കൈവരിയിലേക്ക് കയറിയ നിലയിലാണ്.
പരിക്കേറ്റവരെ നാട്ടുകാരും ഇതുവഴി കടന്നുപോയ യാത്രക്കാരും ഉടന്‍ തന്നെ ബസില്‍ നിന്ന് പുറത്തെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു