കോഴിക്കോട്: മണിയൂർ അട്ടക്കുണ്ടിലെ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ചിറക്കര സ്വദേശി നിഹാൽ, പയ്യോളി സ്വദേശികളായ ഉനൈസ്, നവാസ്,തുറയൂർ സ്വദേശി റമീസ് എന്നിവർക്കെതിരെയാണ് കേസ്.
അക്രമത്തിൽ ഡോക്ടറായ ആലപ്പുഴ സ്വദേശി ഗോപു കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനിടെ, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എലൈറ്റ് ക്ലിനിക്കിലെ ഡോക്ടർ ഗോപു കൃഷ്ണനെയാണ് ആറംഗസംഘം ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ഗോപു കൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.