മസ്കറ്റ്: സലാം എയര്‍ നിര്‍ത്തിവെച്ച മസ്കറ്റ്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം ഏഴ് മുതല്‍ നിര്‍ത്തിവെച്ച സലാം എയര്‍ സര്‍വീസ് ജൂലൈ 12 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റ് ദിവസങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്ന് സലാം എയര്‍ അറിയിച്ചിരുന്നു. ഒമാനിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബജറ്റ് എയർലൈനാണ് സലാം എയർ