കോഴിക്കോട് : പൊതുമധ്യത്തിൽ യുവതിയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. വേങ്ങേരി തണ്ണീർപ്പന്തൽ സ്വദേശി കാഞ്ഞിരവയലിൽ റബീദി(38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
ചേവായൂർ സ്വദേശിനിയുടെ വീട്ടിൽ ഡ്രൈവറായി മുൻപ് ജോലിചെയ്തിരുന്ന പ്രതി ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള വിരോധംവെച്ച് ചേവായൂർ ത്വഗ്രോഗാശുപത്രിക്ക് സമീപത്തുവെച്ച് യുവതി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി കാറിൽക്കയറി മുടി പുറകോട്ട് പിടിച്ചുവലിച്ച് ലൈംഗികാതിക്രമം നടത്തുകയും ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി തെറിവിളിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ചേവായൂർ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണംനടത്തുകയായിരുന്നു.
ചേവായൂർ എസ്ഐ രോഹിത്, സിപിഒമാരായ ദിപിൻ, ഷിബിൻ എന്നിവർചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.