മലപ്പുറം: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മക്കെതിരെ കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവിലാണ്. പെരിന്തൽമണ്ണയിലാണ് സംഭവം. നിലമ്പൂര്‍ വടപുറം സ്വദേശിനിയാണ് ഒളിവിൽ പോയത്.
മുത്തച്ഛനാണ് കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധിച്ചത്. തുടർന്ന് ചൈൽഡ് ലൈനിലടക്കം പരാതി നൽകി. ചൈൽഡ് ലൈൻ റിപ്പോർട്ട് പൊലീസിന് കൈമാറുകയും, പൊലീസ് കേസെടുക്കുകയുമായിരുന്നു.
ഒന്നര വയസുള്ളപ്പോൾ കുട്ടിയുടെ സ്വന്തം അമ്മ അർബുദം ബാധിച്ച് മരിക്കുകയായിരുന്നു. പിന്നീട് അച്ഛന്‍റെ വീട്ടിലും അമ്മയുടെ അച്ഛന്‍റെ വീട്ടിലുമായിട്ടായിരുന്നു താമസിച്ചിരുന്നത്. അച്ഛൻ വിദേശത്താണ്.