കുന്ദമംഗലം: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി നാറ്റിങ്ങൽ പറമ്പിൽ മുഹമ്മദ് അഷ്റഫിനെ (26)യാണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
നാലാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ പ്രതി ഒളിവിൽ പോവുകയായിരുന്നു. കരിപ്പൂർ എയർപോർട്ടിൽനിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്