റോം: ക്രിക്കറ്റും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച് അസൂറികൾ! ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ഇറ്റലി അടുത്ത വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി ഒരു ഐ.സി.സി ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത് ആദ്യമാണ്.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026ലെ ലോകകപ്പിന് വേദിയാകുന്നത്. അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് ഒമ്പത് വിക്കറ്റിന് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇറ്റലി യോഗ്യത ഉറപ്പിച്ചത്. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിയതാണ് ടീമിന് തുണയായത്.