പേരാമ്പ്ര : പന്തിരിക്കരയിലെ വലിയപറമ്പ് കോഴിക്കുന്നുമ്മൽ ഇർഷാദ് (26) വധക്കേസിൽ പ്രധാനപ്രതി പോലീസ് പിടിയിലായി. താമരശ്ശേരി കൈതപ്പൊയിൽ വെളുത്തേടത്ത് മുഹമ്മദ് സാലിഹാണ് (44) അറസ്റ്റിലായത്. വിദേശത്തുനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ പോലിസ് പിടികൂടുകയായിരുന്നു. ഇയാൾ ഉൾ െപ്പടെ മൂന്ന് പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പെരുവണ്ണാമൂഴി എസ്ഐ ജിതിൻ വാസിന്റെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി സ്റ്റേഷനിലേക്കെത്തിച്ചു. പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു
2022 മേയ് മാസത്തിലാണ് ഇർഷാദിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടസംഘം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചത്. വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്.
പിന്നിട് ജൂലായ് 15-ന് കർണാടകയിൽനിന്നും കാറിൽ കൊണ്ടുപോകുന്നവഴിയിൽ പുറക്കാട്ടിരി പാലത്തിന് സമീപം ഇറങ്ങുകയും പുഴയിലേക്ക് ചാടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ തടവിൽ പാർപ്പിക്കാൻ കൂട്ടുനിന്നവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 14-ഓളം പ്രതികൾ കേസിലുണ്ടായിരുന്നു. വിദേശത്തായിരുന്ന പ്രധാനപ്രതികളെയാണ് പിടികൂടാൻ ഉണ്ടായിരുന്നത്