തൊടുപുഴ: തൊടുപുഴ കാഞ്ഞിരമറ്റത്ത് ശാരീരികവൈകല്യമുളള മൂന്നുവയസ്സുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഉമേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഓട്ടിസം ബാധിതനാണ് ദേവ്. ഉമേഷ് ഒരു വർഷമായി ഭാര്യ ശിൽപയ്ക്കും മകനുമൊപ്പം കാഞ്ഞിരമറ്റത്തെ ശ്രീനന്ദനം ഹോട്ടലിന് എതിർ വശത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.
ശനിയാഴ്ച രാത്രി എട്ടരയോടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വന്ന ശിൽപയാണ് ഭർത്താവിനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്. കുട്ടി മുറിയിലെയും ഉമേഷ് ഹാളിലെയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് പോലീസിലും അഗ്നിരക്ഷാ സേനയിലെയും വിവരമറിയിച്ചു.