മലപ്പുറം: കോതമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ നഴ്‌സ് ആണ് മരിച്ച പെണ്‍കുട്ടി. കോതമംഗലം സ്വദേശി അമീന(20) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിലെ ഒരു മുറിയില്‍ അമീനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
അമിതമായി ഗുളികകള്‍ കഴിച്ചതാണ് അബോധാവസ്ഥയിലായതെന്നാണ് വിവരം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.