മദീന - മദീനയിൽ ലഹരി ഗുളിക വിതരണം ചെയ്ത സംഭവത്തിൽ പ്രവാസിയായ ഇന്ത്യൻ യുവാവിനെയും സൗദി യുവാവിനെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മയക്കുമരുന്ന്, കടത്ത് വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിലു അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.