കുമ്മങ്ങോട്ട് താഴം -അയ്യപ്പാടം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ടൗൺ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.കെ. കെ പ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ടി. കെ റിയാസ്, സനൂജ് കുരുവട്ടൂർ, ആയിഷ. എം, പി. കെ ജയകൃഷ്ണൻ, ടി. സി മുഹമ്മദ് മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അനീഷ് കുമാർ, പി. കെ ശ്രീലാൽ, അനിൽ കുമാർ, ശ്രീജിത്ത് പി. കെ, അഗിത്ത്. പി. കെ, വൈഷ്ണവ് കെ കെ , പി. സൂരജ് എന്നിവർ നേതൃത്വംനൽകി.