പാലക്കാട്.സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ.ശശി രംഗത്ത് എത്തിയിരുന്നു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടന ചടങ്ങിലായിരുന്നു ശശിയുടെ പരാമർശം. ‘കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയെന്ന്’ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ശശിയുടെ ആവേശകരമായ പ്രസംഗം.
അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് പി.കെ.ശശിയെ വിളിച്ചതിൽ സിപിഎമ്മിൽ മുറുമുറുപ്പുണ്ടായിരുന്നു. പുറത്തേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പ്രാദേശിക നേതൃത്വം ചടങ്ങിൽനിന്നു വിട്ട് നിൽക്കുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നു. പിന്നീട് നിലപാട് മാറ്റി. മണ്ണാർക്കാട്ടെ പൊതുസമൂഹത്തോടു തനിക്കുള്ള ബന്ധം ആകാശം ഉള്ളിടത്തോളം കാലം ഒരു ശക്തിക്കും മുറിച്ചു കളയാൻ കഴിയില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ശശി പറഞ്ഞു.
അതേ സമയം പി.കെ ശശിക്ക് എതിരെ പാലക്കാട് സിപിഎം പ്രകടനം നടത്തി. ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ച് തകർക്കും സൂക്ഷിച്ചോ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. മണ്ണാർക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്ത് എത്തി ‘പൊന്നുമോനേ അഷറഫേ ഏതെങ്കിലും തമ്പുരാന്‍റെ വാക്ക് കേട്ട് മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല’ ആര്‍ഷോ പറഞ്ഞു