നിപ: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി; നിപ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശം

July 13, 2025, 10:39 p.m.

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.

അതേസമയം, പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ഫാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഫീവര്‍ സര്‍വൈലന്‍സും തുടരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ഒരു കേസ് കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


MORE LATEST NEWSES
  • മരണ വാർത്ത
  • പാലക്കാട് നിപ മരണം: മരിച്ച വയോധികൻ സഞ്ചരിച്ചതേറെയും കെഎസ്ആർടിസി ബസിൽ
  • അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
  • പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം.
  • മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം.
  • ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്;പിഎസ്ജിയെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകൾക്ക്
  • മുക്കത്ത് ഹോട്ടലിൽ മോഷണം: ജീവനക്കാരൻ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
  • എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണവുമായി മുങ്ങിയ ആൾ പിടിയിൽ.
  • ഗുരുതരാവസ്ഥയിലുള്ള എട്ടുവയസ്സുകാരനുമായി പോയ ആംബുലൻസിൻ്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ
  • സംസ്ഥാനത്ത് വൻ പെൻഷൻകവർച്ച
  • കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി
  • നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം ഉസ്താദ്*
  • തൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മെത്താഫെറ്റാമിനുമായി പിടിയിൽ
  • വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുവാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍.
  • ‘മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല’; പി കെ ശശിക്കെതിരെ ആർഷോയുടെ ഭീഷണി
  • സ്കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രം; മന്ത്രി വി ശിവൻകുട്ടി
  • യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് പിടിയില്‍
  • റോഡിന്റെ ശോചനീയാവസ്ഥയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
  • മഹാ രാഷ്ട്രയിൽ ഒന്നര കോടി കവർച്ച നടത്തിയ സംഘം കല്പറ്റയിൽ പിടിയിൽ
  • കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്
  • കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി
  • നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു
  • പത്താം ക്ലാസ് വിദ്യാർഥിനിയോട് വഴങ്ങണമെന്ന് ആവശ്യപ്പെട്ട സിപിഎം കൗൺസിലർ അറസ്റ്റിൽ
  • മദീനയിൽ ലഹരി ഗുളിക വിതരണം ചെയ്ത ഇന്ത്യൻ യുവാവ് അറസ്റ്റിൽ
  • കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്‌സ് മരിച്ചു
  • പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
  • തമിഴ്നാട്ടിൽ എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി
  • ഫണ്ട് പിരിവിൽ വീഴ്ച;പതിനൊന്ന് നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സസ്പെൻഡ് ചെയ്തു
  • തൊടുപുഴയിൽ ശാരീരികവെെകല്യമുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി
  • കോട്ടയത്ത് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസുകരന് ദാരുണാന്ത്യം
  • മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമേറ്;സിപിഎം പ്രവർത്തൻ പിടിയിൽ*
  • മലപ്പുറം പെരിന്തൽമണ്ണയിലും വിവാദ പാദപൂജ
  • സംസ്ഥാനത്ത് വീണ്ടും നിപ മരണം; മരിച്ച മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
  • വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തി
  • ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
  • കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തി
  • മുഖം മറച്ച് മേപ്പയ്യൂരിൽ ഫ്ലോർ മില്ലില്‍ മോഷണം; ഒരു ചാക്ക് നിറയെ ഉണ്ട കൊപ്രയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞു
  • മരണവാർത്ത
  • തൊട്ടില്‍പ്പാലത്ത് കാട്ടാനയാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്
  • ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ
  • വീണ്ടും മഴ വരുന്നു; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, 50 കിമി വേഗതയിൽ കാറ്റും
  • കെ.എസ്​.ആർ.ടി.സിയിൽ ‘സദാചാര സസ്​പെൻഷൻ’; വിവാദമായതോടെ പിൻവലിച്ചു
  • നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ കുട്ടികൾക്ക് ദാരുണാന്ത്യം
  • മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു
  • വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.
  • കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും കുട്ടി മരിച്ചു.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം: ‍ പ്രതിക്ക് 60 വര്‍ഷം തടവും പിഴയും.
  • കോഴിക്കോട് ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു*
  • ഇർഷാദ് വധക്കേസിലെ പ്രധാനപ്രതി അറസ്റ്റിൽ